തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബിനെ തെരഞ്ഞെടുത്തു. ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ മാസം അവസാനം ചീഫ് സെക്രട്ടറി വി പി ജോയിയും പോലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാകും ഇരുവരും ചുമതലയേൽക്കുക.
വേണുവിനേക്കാൾ സീനിയറായ രണ്ട് ഉദ്യോഗസ്ഥർ കേന്ദ്ര സർവ്വീസിൽ നിന്നും മടങ്ങിവരില്ലെന്ന് അറിയിച്ചതോടെ പുതിയ ചീഫ് സെക്രട്ടറി വേണു തന്നെയായിരിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു.
ഫയർഫോഴ്സ് മേധാവിയായിരുന്നു പുതുതായി പോലീസ് മേധാവിയാകുന്ന ഷെയ്ഖ് ദർവേഷ് സാഹിബ്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായും ഇദ്ദേഹം ചുമതലയേറ്റിരുന്നു.