ഷൂ​ട്ടിം​ഗ് സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം; അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ‌​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി: ടൊ​വി​നോ തോ​മ​സ് ചി​ത്രം മി​ന്ന​ല്‍ മു​ര​ളി​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റ് ത​ക​ര്‍​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ്, കാ​ല​ടി സ്വ​ദേ​ശി രാ​ഹു​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന​ധി​കൃ​ത​മാ​യി സം​ഘം ചേ​രു​ക, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​രു​ക, ത​ട​വു​ശി​ക്ഷ കി​ട്ടാ​വു​ന്ന രീ​തി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ക, സ്വ​ത്ത് വ​ക​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ‍​ര്‍​ത്തും സ​മൂ​ഹ​ത്തി​ല്‍ മ​ത​സ്പ​ര്‍​ദ്ധ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക, പ​ക​ല്‍ സ​മ​യ​ത്ത് മോ​ഷ​ണം ന​ട​ത്തു​ക, വീ​ട്ടി​ല്‍ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക എ​ന്നീ ജാ​മ്യം കി​ട്ടാ​ത്ത വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്തു​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തു പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. വി​വി​ധ സി​നി​മ സം​ഘ​ട​ന​ക​ളു​ടെ​യും മ​ണ​പ്പു​റ​ത്ത് ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി ന​ല്‍​കി​യ മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷ സ​മി​തി​യും ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. 29 കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഷൂ​ട്ടിം​ഗ് സെ​റ്റ് ന​ശി​പ്പി​ച്ച​ത്. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment