കൊച്ചി: നിര്‍മ്മിച്ച സിനിമ റിലീസാകുന്ന ദിവസം തന്നെ നടി മഞ്ജുവാര്യര്‍ക്ക് നേരിടേണ്ടി വരുന്നത് നിയമനടപടി. ഫൂട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ സിനിമയിലെ നടി ശീതള്‍ തമ്ബി അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
ഷൂട്ടിംഗിനിടയില്‍ ശീതളിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അഞ്ചു മാസത്തിനുള്ളില്‍ 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. നിര്‍മ്മാതാവായ മഞ്ജുവിനും മൂവിബക്കറ്റിലെ പാര്‍ട്ണര്‍ ബിനീഷ് ചന്ദ്രനും എതിരേയാണ് നോട്ടീസ് നല്‍കിയത്.
പ്രൊഡക്ഷന്‍ ഹൗസായ മൂവി ബക്കറ്റില്‍ മഞ്ജുവിന് പങ്കാളിത്തമുണ്ട്. 2023 മെയ് 20 മുതല്‍ 19 ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ജൂണ്‍ 9 ന് ചിമ്മിനി വരത്തില് നടന്ന സംഘട്ടന ചിത്രീകരണത്തില്‍ നടി അഞ്ചടി താഴ്ചയിലേക്കു ചാടുന്ന രംഗം ചിത്രീകരിച്ചിരുന്നു. ചാടി വീഴുന്നിടത്ത് ഫോം ബെഡ്ഡ് വിരിച്ചിരുന്നെങ്കിലും ആദ്യ ചാട്ടത്തില്‍ തന്നെ ആ ബെഡ് സുരക്ഷിതമല്ലെന്ന് ക്രൂവിനെ അറിയിച്ചിരുന്നു. എന്നാല്‍ 3-4 തവണ ചാടിയിട്ടും വീണ്ടും വീണ്ടും ചാടിച്ചിരുന്നു. ഇതിനിടയില്‍ ഒരു തവണ ബെഡ് ഒരു വശത്തേക്ക് നീങ്ങിപ്പോകുകയും അതിന് താഴെയുണ്ടായിരുന്ന കല്ലിനടിയിലേക്ക് കാല് കുടുങ്ങിപ്പോകുകയുമായിരുന്നെന്ന് ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.
കാലിന് പരിക്കേറ്റ് സിനിമാപ്രവര്‍ത്തകര്‍ കാട്ടിലേക്ക് ഓടിയപ്പോള്‍ കാല് അനക്കാതെ വെയ്ക്കാന്‍ പോലും സംവിധാനം ഇല്ലായിരുന്നു. സംഘട്ടനരംഗം ചിത്രീകരിക്കുന്ന സൈറ്റായിട്ടും ആംബുലന്‍സോ ഫസ്റ്റ് എയ്ഡ് സംവിധാനമോ പോലും ഇല്ലായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രണ്ടു ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. ജൂലൈ 8 ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമ്ബോള്‍ 8.13 ലക്ഷം രൂപയാണ് ആശുപത്രിലെ ബില്‍ വന്നത്. ഈ തുക അടച്ചത് നിര്‍മ്മാണ കമ്ബനിയായിരുന്നു എന്നും പറയുന്നു. ഇതിന് പിന്നാലെ 2023 നവംബര്‍ വരെ 1.80 ലക്ഷം രൂപ തുടര്‍ചികിത്സയ്ക്കായി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലിന് ഇപ്പോള്‍ കൂടുതല്‍ ചികിത്സകള്‍ വേണ്ടി വന്നിരിക്കുയാണ്.
സാധാരണപോലെ കാല് കുത്താനാകുന്നില്ല ദീര്‍ഘനേരം നില്‍ക്കാനാകില്ല കാലില്‍ എല്ലാ സമയത്തും ആങ്കിള്‍ ബ്രേസ് ധരിക്കണം തുടങ്ങി ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കാലില്‍ ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരുന്നുണ്ട്. ഭാവിയിലെ വിഷമങ്ങളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മഞ്ജുവാര്യര്‍ ഉറപ്പും നല്‍കിയിരുന്നതായി നടിപറയുന്നു. ചിത്രത്തിന്റെ പ്രമോഷന് പരിപാടികളിലും പങ്കെടുത്തിരുന്ന ശീതള്‍ 30 ദിവസത്തിനുള്ളില്‍ 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സിവില്‍, ക്രിമിനല്നിയമനടപടികളുമായി മുമ്ബോട്ട് പോകുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നായാട്ട്, തിരികെ, ഇരട്ട തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ശീതള്‍ തമ്ബി.