‘ഷാഹിനയുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സിപിഎം നേതാവ്’; പരാതിയുമായി ഭര്‍ത്താവ്

പാലക്കാട്: മണ്ണാർക്കാട് ആത്മഹത്യ ചെയ്‌ത എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്.

യുവതിയുടെ സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴി നല്‍കി.

വിദേശത്തായിരുന്ന സാദിഖ് ഇന്നലെയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്‌ക്ക് വലിയ സാമ്ബത്തിക ബാദ്ധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണത്തിലാണ് ബാദ്ധ്യത തീർത്തത്. ഇതിനുശേഷം വ്യക്തിഗത വായ്‌പയും എടുത്തിരുന്നു. സാമ്ബത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നും അല്ലാതെ, തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഷാഹിന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറഞ്ഞു.

ഷാഹിനയുടെ ആത്മഹത്യയ്‌ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാദിഖ് ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കഴിഞ്ഞ ദിവസം ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ എന്നിവരുള്‍പ്പെട്ട സംഘം പരിശോധന നടത്തിയിരുന്നു. വീടിന്റെ വാതിലുകള്‍, മരിച്ച നിലയില്‍ കണ്ടെത്തിയ മുറി, പരിസരം എന്നിടങ്ങളിലായിരുന്നു പരിശോധന.

ഷാഹിനയുടെ ഫോണ്‍, ഡയറി എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിനയുടെ എടേരത്തെ വീട്ടിലും ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ ശേഖരിച്ചു.

Related posts

Leave a Comment