ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനത്തില്‍ സമ്മാനമൊരുക്കി ബുര്‍ജ് ഖലീഫ; ‘വലിയ സ്ക്രീനില്‍’കണ്ട സന്തോഷം പങ്കുവച്ച്‌ താരം

ദുബായ്: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രകാശപൂരിതമായി ബുര്‍ജ് ഖലീഫ. കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്‍റെ പ്രണയ നായകന്‍ തന്‍റെ 55-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ രാവില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയും തിളങ്ങി.

താരത്തിന്‍റെ , ഡോണ്‍, രാവണ്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ബുര്‍ജ് ഖലീഫയില്‍ പിറന്നാള്‍ ആശംസ സന്ദേശം തെളിഞ്ഞത്.

തന്നെ ‘വലിയ സ്ക്രീനില്‍’ കണ്ട സന്തോഷം മറച്ച്‌ വച്ചില്ല. ബുര്‍ജ് ഖലീഫയില്‍ തനിക്കുള്ള ആശംസസന്ദേശങ്ങള്‍ തെളിയുമ്ബോള്‍ ആ പശ്ചാത്തലത്തില്‍ നിന്നെടുത്ത ചിത്രം കൂടി പങ്കുവച്ചു കൊണ്ടാണ് താരം നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ‘ലോകത്തെിതെ തന്നെ ഏറ്റവും വലിയ ഉയരമുള്ള സ്ക്രീനില്‍ എന്നെത്തന്നെ കാണുന്നത് സന്തോഷമുളവാക്കുന്നു. എന്‍റെ അടുത്ത സിനിമയ്ക്ക് മുമ്ബ് തന്നെ എന്നെ ഈ ബിഗ് സ്ക്രീനില്‍ എത്തിച്ച സുഹൃത്ത് മുഹമ്മദ് അല്‍അബ്ബാറിന് നന്ദി. എന്‍റെ കുട്ടികള്‍ക്കും ഇത് മതിപ്പുണ്ടാക്കുന്നതാണ്. ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു’ ബുര്‍ജ് ഖലീഫ, എമാര്‍ ദുബായ് എന്നിവരെ ടാഗ് ചെയ്ത് ഷാരൂഖ് ട്വീറ്റ് ചെയ്തു.

https://www.facebook.com/Filmfare/videos/1042977916153194/?t=4

Related posts

Leave a Comment