തൃശൂര്‍: ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ വര്‍ഗ്ഗീയവാദിയായി വിലയിരുത്തുമെന്ന് കേന്ദ്രമന്ത്രി വി.
മുരളീധരന്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓര്‍മ്മക്കുറവുണ്ടെന്നും അദ്ദേഹം അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പറഞ്ഞു. ശബരിമലയും ഗണപതിയും വോട്ടിനുള്ളതല്ലെന്നും പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അടിയന്തരമായി ഓര്‍മക്കുറവിനുള്ള മരുന്നു വാങ്ങിക്കൊടുക്കണം. കേരളത്തില്‍ നിന്ന് ഗണപതി മിത്താണെന്ന് മിനിയാന്ന് പറഞ്ഞ അദ്ദേഹം ഇന്നലെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഓര്‍മ്മയില്ലെന്നാണ് പറഞ്ഞത്.
ഇത്തരം അവസരവാദ നാടകം അവസാനിപ്പിക്കണം. അദ്ദേഹത്തിന് ബ്രഹ്മീഘൃതം വാങ്ങി അടിയന്തിരമായി കൊടുക്കണമെന്നും ഓര്‍മ്മക്കുറവിന് അത് നല്ലതാണെന്നും പറഞ്ഞു.
ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളില്ലെന്നു പറഞ്ഞ മുരളീധരന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.
ശബരിമലയും ഗണപതിയും ഈ നാട്ടിലെ വിശ്വാസത്തിന്റെ പ്രതീകമാണ്. ഇതിനെ വോട്ടുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീര്‍ സ്പീക്കറായിരിക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പറഞ്ഞു.
ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ തയ്യാറാകാതെ നിയമസഭാ സമ്മേളനം തുടങ്ങുമ്ബോള്‍ സഭയുടെ അദ്ധ്യക്ഷനായിട്ട് സ്പീക്കര്‍ ഇരുന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്തായിരിക്കും.
സ്പീക്കറെ കോണ്‍ഗ്രസ് ബഹിഷ്കരിക്കുമോയെന്നും ചോദിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങള്‍ക്ക് കോണ്‍ഗ്രസും പുല്ലുവിലയാണോ കൊടുക്കുന്നത് എന്നാണ് ഇക്കാര്യത്തില്‍ അറിയേണ്ടതെന്നും പറഞ്ഞു.
ഗണപതി മിത്താണെന്ന് പറഞ്ഞല്ല ശാസ്ത്രം പറയേണ്ടത്. ശ്രീനാരായണ ഗുരു ഏറ്റവും വലിയ അന്ധവിശ്വാസിയാണെന്ന് പറയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തയ്യാറാകുമോ?.
ആരുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് എഎന്‍ ഷംസീര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ചോദിച്ചു.