ഷംസീര്‍ പറഞ്ഞത് ശരി, മാപ്പുമില്ല, തിരുത്തലുമില്ല; മതവിശ്വാസികള്‍ക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം:  ഗണപതിയെ കുറിച്ചുള്ള മിത്ത് വിവാദത്തില്‍ സ്‌പീക്കര്‍ എ.എന്‍ ഷംസീറിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

മാപ്പ് പറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്.

ശശി തരൂരും നെഹ്‌റുവും പറഞ്ഞതും ഇതുതന്നെയാണ്.

ഷംസീറിനെതിരെ ഒറ്റതിരിഞ്ഞുള്ള ആക്രമണത്തിന് ശ്രമിച്ചാല്‍ അതിനെ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യും.

ഷംസീറിനു നേരെയുള്ള ആക്രമണത്തെ സിപിഎം പ്രതിരോധിക്കും.

ഗണപതി മിത്ത് തന്നെയാണ്. അല്ലാതെ ശാസ്ത്രമാണോ? വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച്‌ ജീവിക്കാം.

എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ പേരില്‍ കുതിരകയറരുതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്.

വിശ്വാസികള്‍ ഏറ്റവും കൂടുതലുള്ളത് സിപിഎമ്മിലാണ്.

മതവിശ്വാസികള്‍ക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം.

എന്നാല്‍ വിശ്വാസികള്‍ ഉയര്‍ത്തുന്ന നിലപാടുകളോട് വിയോജിപ്പുണ്ട്.

എ.എന്‍ ഷംസീറിന്റെ വാക്കുകള്‍ വ്യാഖ്യാനിച്ച്‌ ധ്രുവീകരിക്കാന്‍ ശ്രമം.

സ്‌പീക്കറുടെ പരാമര്‍ശത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതായി മാറുന്നില്ലേ എന്ന സംശയമുണ്ട്.

 

Related posts

Leave a Comment