തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും സിപിഎം നിലപാട്.
ഷംസീര്‍ മാപ്പ് പറയണമെന്നത് ബിജെപിയുടെ ആവശ്യമാണ്. എന്‍.എസ്.എസും അതേ ആവശ്യം ഉന്നയിക്കുന്നു.
ശബരിമല പ്രാേക്ഷാഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. അതിന്റെ ഗൂഢാലോചനയില്‍ എന്‍എസ്എസ് വീണുപോയി എന്നും സിപിഎം വിലയിരുത്തി.
വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണും.