തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്നുള്‍പ്പെടെ അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ വ്യാപകമായി ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കടല്‍ അങ്ങേയറ്റം പ്രക്ഷുബ്ധമായതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്തുനിന്ന് മത്സ്യബന്ധനത്തിനിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.