ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചേക്കും

ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചേക്കും. രാജിക്കാര്യത്തില്‍ ഉറപ്പു ലഭിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

പ്രസിഡന്റ് ഗോതബയെ രജപക്‌സെയാണ് പ്രശ്‌ന പരിഹാരത്തിന് പുതിയ നീക്കങ്ങള്‍ നടത്തുന്നത്. മഹിന്ദ രജപക്സെയെ പ്രധാന മന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്‌സെ സമ്മതിച്ചെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്.

പുതിയൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് ഉറപ്പുനല്‍കിയെന്ന് പ്രതിപക്ഷ നിരയിലെ മൈത്രിപാല സിരിസേന പറഞ്ഞു. പ്രധാനമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ദീര്‍ഘമായ പ്രക്രിയ ആരംഭിക്കുമെന്നും സിരിസേന കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment