തൃശൂര്‍> ബിജെപി സംസ്ഥാന നേതൃയോഗത്തില്‍നിന്ന് ഇന്നും വിട്ട് നിന്ന് ശോഭാ സുരേന്ദ്രന്‍.താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയിരുന്നില്ല. ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി . കൊച്ചിയില്‍ ചേര്‍ന്ന കഴിഞ്ഞ സംസ്ഥാന തല യോഗത്തിലും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന വൈസ്പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍
ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പാര്‍ടി പരിഗണിക്കണമെന്നും ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്നും കൃഷ്ണദാസ് പക്ഷം ചര്‍ച്ചയില്‍ ഉന്നയിച്ചു. ജനറല്‍ സെക്രട്ടറിമാരിലൊരാളായ എം ടി രമേശും ഇവര്‍ക്കൊപ്പംചേര്‍ന്നു. എന്നാല്‍ ശോഭ സുരേന്ദ്രനാണ് പാര്‍ടിയോട് സഹകരിക്കാതെ മാറിനില്‍ക്കുന്നതെന്നും ഇതംഗീകരിക്കാനാകില്ലെന്നുമാണ് സുരേന്ദ്രപക്ഷത്തിന്റെ വാദം.
അതേ സമയം ശോഭ സുരേന്ദ്രനുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപരമായ ഒരുക്കങ്ങളാണ് ഇന്നത്തെ യോഗത്തിലെ പ്രധാന ചര്ച്ചാ വിഷയം. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥി നിര്ണയത്തില് ഏകദേശം ധാരണയാകുമെന്നും പറയുന്നു.