കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുന്നയിച്ചുകൊണ്ട് മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന 14 വയസ്സുകാരി കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സമിതിയുടെ നിയന്ത്രണത്തിലുള്ള പച്ചാളത്തെ സ്ഥാപനത്തിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പനിയും മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതായും മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
പെണ്‍കുട്ടി രണ്ട് വര്‍ഷം മുമ്ബാണ് പീഡനത്തിനിരയായത്. അമ്മ സ്ഥലത്തില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം. ഇതാണ് നാട്ടുകാരിലും സംശയമുണര്‍ത്തുന്നത്. അസുഖമായിട്ടും അധികൃതര്‍ ആരെയും വിവരമറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.