കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി അദ്ദേഹം കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരായിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. അതുകൊണ്ട് തന്നെ കാര്യങ്ങല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയായണ്. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വ്യക്തത വരാന്‍ സ്വപ്‌നയെയും ശിവശങ്കരനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സ്വപ്‌ന ഡിലീറ്റ് ചെയ്ത ചാറ്റിന്റെ വിശദാംശങ്ങള്‍ വീണ്ടെടുത്തതിന് പിന്നാലെയുള്ള ചോദ്യം ചെയ്യല്‍ അതീവ നിര്‍ണായകമാകും. കേസില്‍ കഴിഞ്ഞ തവണ ശിവശങ്കരനെ എന്‍.ഐ.എ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ്. ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്. ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതും സാക്ഷിയെന്ന നിലയിലാണ്. രണ്ടാം തവണയും ദേശീയ അന്വേഷണ ഏജന്‍സി ചോദ്യ ചെയ്യലിനായി ശിവശങ്കരനെ വിളിപ്പിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമോ എന്നാണ് ഇനി അറിയേണ്ടത്.
Stories you may Like
സ്വര്‍ണ്ണക്കടത്തുകേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമ്ബോള്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ് സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്വപ്ന സുരേഷ് നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഓരോന്നായി തിരിച്ചെടുക്കുമ്ബോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങലില്‍ പുറത്തുവന്നിരുന്നു. പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. 2000 ജിബി യോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച എന്‍ഐഎ സംഘം മൊഴികളും തെളിവുകളും തമ്മില്‍ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. ഇതോടെ സ്വര്‍ണ്ണക്കടത്ത് കേസിലെ കുരുക്ക് മുറുകാനാണ് സാധ്യത സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. 2000 ജിബി യോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച എന്‍ഐഎ സംഘം മൊഴികളും തെളിവുകളും തമ്മില്‍ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. മൊഴികളിലെ ഈ വൈരുദ്ധ്യം ക്ലിയര്‍ ചെയ്യുക എന്നതാകും എന്‍ഐഎയുടെ ഉദ്ദേശ്യം.
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും എന്‍ഐഎ പ്രത്യേകം പരിശോധിക്കുന്നുണ്ട്. മറ്റ് പ്രമുഖരുമായി സ്വപ്നക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസില്‍ സഹായകമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും എന്‍ഐഎ പ്രത്യേകം പരിശോധിക്കകയും ചെയ്തു.
പ്രതികള്‍ നടത്തിയ ഫോണ്‍ സംഭവാണങ്ങള്‍, വിവിധ ചാറ്റുകള്‍, ഫോട്ടോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍ഐഎ വീണ്ടെടുത്തത്. സി-ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ് മായച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്ത്. സ്വപ്ന, സന്ദീപ് എന്നിവരുടെ ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്ന് മാത്രം 2000 ജിബി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില ഉന്നതരുമായി അടക്കം നടത്തി സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കുന്നു. മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അന്‍വര്‍, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളില്‍ നിന്നും 2000 ജിപി ഡിജിറ്റല്‍ തെളിവും ലഭിച്ചിട്ടുണ്ട്.
2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിന് പുതിയ മാനങ്ങള്‍ ഉണ്ടാകുന്നത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്ത് അറസ്റ്റിലായി. മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ സ്വപ്ന സുരേഷിനെയും പൊലിസ് അറസ്റ്റ് ചെയ്തു. സ്വപ്നമയുമായും സ്വര്‍ണ്ണക്കടത്ത് കേസുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഐടി സെക്രട്ടറി എം ശിവശങ്കരനെ സ്ഥാനത്തുനിന്ന് മാറ്റി. ശിവശങ്കരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ഇതിനുപിന്നാലെയാണ് മന്ത്രി കെ ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്.