കൊച്ചി: ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക. വാദം കേട്ട് വിധി പറയാന്‍ മാറ്റിയതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതിനാലാണ് താന്‍ അറസ്റ്റിലായതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവശങ്കര്‍. എന്നാല്‍ ശിവശങ്കറിനോട് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ പറഞ്ഞെന്ന വാദം തെറ്റാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. എം.ശിവശങ്കറിന്‍റെ ആരോപണം ദുരുദ്ദേശ്യപരമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു.
കൂടാതെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ശിവശങ്കര്‍ നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സരിതിനെയും ജയിലില്‍ ചോദ്യം ചെയ്യും. ഇതിനായുള്ള അനുമതി ലഭിക്കുകയും ചെയ്ത. കൊച്ചിയിലെ സാമ്ബത്തിക കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച ഹര്‍ജിക്കാര്‍ അനുമതി ലഭിച്ചത്. ജാമ്യം നല്‍കിയില്ലെങ്കില്‍ 26 വരെ ശിവശങ്കര്‍ ജയിലില്‍ തുടരും.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക്
