ശിവശങ്കറിനെ പൂട്ടി സ്വപ്‌ന സുരേഷ്: മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് പങ്ക്; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരുടെ പങ്കും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണക്കടത്തിലും അനുബന്ധ അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ അന്വേഷണത്തിന് വിധേയമാകുമെന്ന് വ്യക്തമായി.

എന്നാല്‍ കോടതിക്ക് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്‍ക്കും കള്ളക്കടത്തിനെ കുറിച്ച്‌ അറിയാമായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി. ഇന്നലെ (നവംബര്‍-10 )ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞതെന്ന് ഇ ഡി വ്യക്തമാക്കി. താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്.

കഴിഞ്ഞ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞപ്പോള്‍ കെഫോണ്‍, ലൈഫ് മിഷന്‍ എന്നീ അഴിമതികളിലും ശിവശങ്കറിന് പങ്കുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തിലെ നേരിട്ടുള്ള പങ്കും ഇ.ഡി പുറത്തുവിടുന്നത്. അതേസമയം, ഖാലിദിനെതിരെ എകണോമിക് ഒഫന്‍സ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷയിലാണ് നടപടി.

Related posts

Leave a Comment