ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിച്ചു; ഇ ഡി യും കസ്‌റ്റംസും ഒരുമിച്ച്‌ ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കേസില്‍ കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കൊച്ചിയിലെ ഓഫീസിലെത്തി. വൈകാതെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം. മുന്‍പ് ഹൈക്കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള‌ളിയ വിവരം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ കസ്‌റ്റംസ് അധികൃതരും എത്തിയിട്ടുണ്ട്. ഇ.ഡി,കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച്‌ ശിവശങ്കറിനെ ചോദ്യം ചെയ്യും.

Related posts

Leave a Comment