ശസ്ത്രക്രിയ വിജയകരം…, ബാല ജീവിതത്തിലേക്ക് തിരികെ വരുന്നു, നടന് കരള്‍ പകുത്ത് നല്‍കാനെത്തിയത് നിരവധിപ്പേര്‍!

എല്ലാവരും വളരെ ഞെട്ടലോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നത്.

ഒരു മാസം മുൻപാണ് എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യമൊക്കെ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു ബാല.

ഇനി മുന്നോട്ടുള്ള ജീവിതത്തിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അതുപ്രകാരം ഇപ്പോഴിത ബാലയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നിരിക്കുകയാണ്.

രണ്ട് ദിവസം മുമ്ബായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു.

ബാല ആരോഗ്യവാനായി തുടരുന്നു. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ദാതാവിനെ കണ്ടെത്തുക വളരെ പ്രയാസകരമായ ഒന്നാണ്.

എന്നാല്‍ ബാലയുടെ കാര്യത്തില്‍ അനുയോജ്യമായ കരള്‍ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.

സിനിമയില്‍ പണ്ടത്തേത് പോലെ അത്ര സജീവമല്ല ബാല. കുറച്ച്‌ വര്‍ഷങ്ങളായി ആരോഗ്യപരമായി ചില പ്രശ്നങ്ങള്‍ ബാലയ്ക്കുണ്ടായിരുന്നു.

മാത്രമല്ല പണ്ടുള്ള ബാലയും ഇപ്പോഴുള്ള ബാലയും തമ്മില്‍ കാണാന്‍ ഒരുപാട് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്.

ബോഡി ഫിറ്റ്നസ് നന്നായി ശ്രദ്ധിച്ചിരുന്ന ബാല അടുത്ത കാലത്തായി വല്ലാതെ മെലിയുകയും ക്ഷീണിതനാവുകയും ചെയ്തിരുന്നു.

ഇത് പലപ്പോഴും ആരാധകര്‍ തിരക്കുകയും ചെയ്തിരുന്നുവെങ്കിലും ബാല കൃത്യമായി മറുപ‍ടി ഒന്നും പറഞ്ഞിരുന്നില്ല. അതിനിടയിലാണ് ബാല ശാരീക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാണെന്ന വാര്‍ത്ത പുറത്ത് വന്നത്.

സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് ബാലയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീഖിന്റെ സന്തോഷത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.

Related posts

Leave a Comment