കൊച്ചി: തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി ഒന്നാം പ്രതി മോന്സണ് മാവുങ്കല്‍.
ശരിയായി അന്വേഷിച്ചാല്‍ ഐ.ജിയും ഡിഐജിയും മാത്രമല്ല, ഡിജിപിയും മുഖ്യമന്ത്രിയുടെ പി.എസും വരെ അകത്തുപോകുമെന്നും മോന്സണ് മാവുങ്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പോക്സോ കേസില്‍ പ്രതിയായ മോണ്‍സനെ വിചാരണ കോടതിയില്‍ ഹാജരാക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.സുധാകരന് ഈ കേസുമായി ഒരു ബന്ധവുമില്ല. ആര്‍ക്കൊക്കെ ബന്ധുമുണ്ടെന്നത് താന്‍ ഇ.ഡിക്ക് കൊടുത്തിട്ടുണ്ട്. അത് നിങ്ങള്‍ അന്വേഷിക്കൂ.
ശരിയായി അന്വേഷിച്ചാല്‍ ഡിഐജി മാത്രമല്ല, ഡിജിപിയും മുഖ്യമന്ത്രിയുടെ പി.എസ് വരെ അകത്തുപോകുമെന്ന് മോന്സണ് മാവുങ്കല്‍ പറഞ്ഞു.
മോന്സണ് മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.
കേസില്‍ ഐ.ജി ലക്ഷ്മണ, ഡിഐജി എസ്.സുരേന്ദ്രന് എന്നിവര്‍ കേസില്‍ മൂന്നും നാലും പ്രതികളാണ്.