ന്യൂ ഡല്‍ഹി : ശബരിമലയില്‍ യുവതീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ തനിക്ക് ഒരു രൂപ പോലും പ്രതിഫലമായിട്ട് തന്നിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി.
കൃത്യമായ പ്രതിഫലം തരാതെ തന്നെ പറ്റി അപവാദം പറഞ്ഞ് പരത്തുകയാണ് ദേവസ്വം ബോര്‍ഡിനും സിംഗ്വി കുറ്റപ്പെടുത്തുന്നു. കോടതിയില്‍ ഒരു തവണ ഹാജരാകുന്നതിന് 20 ലക്ഷവും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ 5.5 ലക്ഷം രൂപയുമാണ് താന്‍ സാധാരണഗതിയില്‍ തന്റെ ഫീസ്. ഇങ്ങനെ 93 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡ് തനിക്ക് തരേണ്ടത്.
എന്നാല്‍ ഇത്രയും രൂപ തരാനുള്ള സാമ്ബത്തികശേഷി ഇല്ലെന്ന് ബോര്‍ഡ് പറഞ്ഞപ്പോള്‍ താന്‍ ഫീസ് 62 ലക്ഷം രൂപയാക്കി കുറയ്ക്കുകയായിരുന്നു. എന്നാല്‍ ഇത്രയും മാസങ്ങളായിട്ടും ഒരു രൂപ പോലും ബോര്‍ഡ് തന്നിട്ടില്ല.
താന്‍ ഭീമമായ തുക ചോദിച്ചു എന്ന നിലയില്‍ മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് ബോര്‍ഡ് പുറത്തുവിടുന്നത്. ബോര്‍ഡ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും സിംഗ്വി കുറ്റപ്പെടുത്തുന്നു.