ശബരിമല പ്രക്ഷോഭക്കേസുകൾ പിൻവലിക്കും; തീരുമാനവുമായി മന്ത്രിസഭ

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശന വിഷയത്തിലും, പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിലും റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസും ആവശ്യപ്പെട്ടിരുന്നു. നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ വിശ്വാസികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസുകൾ കാരണം പലർക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടിയിരുന്നു

Related posts

Leave a Comment