തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ദര്‍ശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
തിങ്കള്‍ മുതല്‍ വെളളി വരെ ദിവസവും ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കേണ്ടത്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് നിലയ്ക്കലിലെ എന്‍ട്രിപോയിന്റുകളില്‍ പണം നല്‍കി വീണ്ടും പരിശോധന നടത്താനുളള സൗകര്യങ്ങള്‍ ഒരുക്കണം. നിലയ്ക്കലില്‍ വച്ചായിരിക്കും തീര്‍ത്ഥാടകരുടെ പരിശോധനയും സ്ക്രീനിംഗും നടത്തേണ്ടത്. അമ്ബതിനുമേല്‍ പ്രായമുളളവര്‍ ഗുരുതരമായ ആരോഗ്യപ്രവശ്നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടും ഒപ്പം കരുതണം എന്നിവയാണ് ശുപാര്‍ശകളില്‍ ചിലത്.
സമിതി ശുപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. നാളെ ചേരുന്ന മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.