ശബരിമല‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം‍

നിലയ്ക്കല്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം . തമിഴ് നാട്ടില്‍ നിന്നുള്ള അറുപത്തിരണ്ട് തീര്‍ത്ഥാടകരാണ് ബസിലുണ്ടായത്.

ഇവരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.

ദര്‍ശനം കഴിഞ്ഞ് ശബരിമലയില്‍നിന്ന് മടങ്ങിയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം അറിഞ്ഞ ഉടന്‍ പമ്പയില്‍നിന്നുള്ള പോലീസും പത്തനംതിട്ടയില്‍നിന്നും റാന്നിയില്‍നിന്നും അഗ്‌നിരക്ഷാസേനയും അപകടസ്ഥലത്തേക്ക് എത്തുകയായിരുന്നു.

അപകട സ്ഥലം മൊബൈല്‍ കണക്ടിവിറ്റി പ്രശ്‌നങ്ങളുള്ള സ്ഥലമാണ്. ഇതുവഴിയെത്തിയ മറ്റുതീര്‍ഥാടകരാണ് അപകടവിവരം പോലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചത്.

അതേസമയം ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment