ശക്തമായ മഴക്ക് സാധ്യത: വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി: സംസ്ഥാനത്ത് കനത്ത വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ അടുത്ത 5 ദിവസവും തുടരാന്‍ സാദ്ധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇതേതുടര്‍ന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മലപ്പുറം,വയനാട് ജില്ലകളിലും ഏപ്രില്‍ 25 ഇടുക്കി ജില്ലയിലും ഏപ്രില്‍ 26 ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27 കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടിലും ഇടുക്കിയിലും ശക്തമായ മഴയാണ് ഇന്നലെ മുതല്‍ പെയ്യുന്നത്. ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോവിഡ് 19 ;കിഴക്കന്‍ മേഖല; അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി മന്ത്രിമാര്‍

Related posts

Leave a Comment