വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു യുവാവുണ്ട് രാജസ്ഥാനിൽ. മാസത്തിൽ 25 ദിവസം ഉറങ്ങുന്ന 42കാരനായ പുർഖരം.

ജയ്പൂർ: ഒരാൾക്ക് ഒരു ദിവസം എത്ര നേരം കിടന്നുറങ്ങാൻ സാധിക്കും. ആരോഗ്യകരമായ ഉറക്കം ആറ് മുതൽ എട്ട് വരെ മണിക്കൂറാണ്. ഉറക്കം അതിനേക്കാൾ കൂടിയാൽ ക്ഷീണം കൂടിയേക്കാം…. എന്നാൽ വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു യുവാവുണ്ട് രാജസ്ഥാനിൽ. മാസത്തിൽ 25 ദിവസം ഉറങ്ങുന്ന 42കാരനായ പുർഖരം. ഭദ്വ ഗ്രാമത്തിലുള്ള ഇയാളുടെ ഉറക്കത്തിന് കാരണം ആക്‌സിസ് ഹൈപ്പർസോംനിയ എന്ന പ്രത്യേക രോഗമാണ്. രാമയണ കഥകളിൽ ആറ് മാസം ഉറങ്ങുന്ന കുംഭകർണനെ കുറിച്ച്‌ പലരും വായിച്ചുകാണും. രാവണന്റെ സഹോദകനായ കുംഭകർണൻ ഒരു വർഷത്തിൽ ആറ് മാസമാണ് ഉറങ്ങുക.

പുർഖരത്തിന് കഴിഞ്ഞ 23 വർഷമായി ഈ രോഗമുണ്ട്. വീടിനടുത്ത് ഒരു കട നടത്തുകയാണ് ഇയാൾ. ഉറക്കം കാരണം മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് കട തുറക്കാറുള്ളത്. ഉറക്കം തുടങ്ങിയാൽ പിന്നെ ആർക്കും ഉണർത്താൻ സാധിക്കില്ല. പലവിധ ചികിൽസകളും നടത്തി. ഇപ്പോഴും ചികിൽസ തുടരുകയും ചെയ്യുന്നുണ്ടെന്ന് പുർഖരത്തിന്റെ കുടുംബം പറയുന്നു. അസുഖത്തിന്റെ ആദ്യത്തിൽ 15 മണിക്കൂർ തുടർച്ചയായി ഉറങ്ങുകയായിരുന്നു പതിവ്. ഇത് പിന്നീട് ക്രമേണ വർധച്ചു. ഇപ്പോൾ മാസത്തിൽ 25 ദിവസം വരെ ഉറങ്ങുന്ന അവസ്ഥയായി.

ഉറക്കത്തിനിടെ തന്നെ വീട്ടുകാർ നിർബന്ധിച്ച്‌ ഭക്ഷണം നൽകുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്യുമത്രെ. ഉറക്കവും മരുന്നുകളും കാരണം തടി കൂടിയിട്ടുണ്ടെന്ന് പുർഖരം പറയുന്നു. കടുത്ത തലവേദനയും അനുഭവപ്പെടാറുണ്ടെന്ന് പുർഖരം പറഞ്ഞു. ചികിൽസയിലൂടെ ഇദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഭാര്യ ലിചിമി ദേവിയും മാതാവ് കൻവാരി ദേവിയും പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment