ന്യൂഡല്‍ഹി: രണ്ടു കുട്ടികളുടെ മരണത്തിന് ഇടയാക്കിയ വ്യോമാക്രമണത്തിന് ഇറാനില്‍ കടന്ന് മറുപടി നല്‍കിയതായി പാകിസ്താന്‍.
ബലൂചി ഗ്രൂപ്പായ ജെയ്ഷ് അല്‍-അദ്ലിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയതിന്റെ പേരില്‍ ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ വ്യാഴാഴ്ച ആക്രമണം നടത്തി. ‘മാര്‍ഗ് ബാര്‍ ശര്‍മ്മാചര്‍’
എന്ന രഹസ്യനാമത്തിലുള്ള രഹസ്യാന്വേഷണ ഓപ്പറേഷനില്‍ ‘നിരവധി ഭീകരര്‍’ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ ആക്രമണത്തില്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്റാന് ”ഗുരുതരമായ പ്രത്യാഘാതങ്ങള്‍” നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.
മേഖലയിലാകെ സംഘര്‍ഷത്തിന് സാധ്യതകളിട്ട് നടത്തിയ ആക്രമണം തിരിച്ചടിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞാണ് പാകിസ്താന്‍ ആക്രമണം നടത്തിയിരിക്കുന്നത്്.
ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങള്‍ക്ക് നേരെയും വ്യോമാക്രമണം നടത്തിയതായി പാകിസ്താന്റെ അവകാശവാദം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകര സംഘടനയുടെ രണ്ടു താവളങ്ങളില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
ഇതില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതായി പാകിസ്താനും ഇന്നലെ പറഞ്ഞിരുന്നു.
ജയ്‌ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടനയുടെ ബലൂച് പഞ്ച്ഗറിലെ രണ്ടു താവളങ്ങള്‍ തകര്‍ത്തതായിട്ടാണ് ഇറാന്‍ ചൊവ്വാഴ്ച പറഞ്ഞത്.
കഴിഞ്ഞമാസം ഇറാനിലെ സിസ്തന്‍ ബലൂചിസ്ഥാനില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് 11 പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതടക്കം ഇറാന്‍ മേഖലയില്‍ സമീപകാലത്ത് നടന്ന ആക്രമണത്തിന് പിന്നില്‍
പാക് ഭീകര സംഘടനയാണ് എന്നാണ് ഇറാന്‍ ആരോപിച്ചത്.
വ്യോമാതിര്‍ത്തി ലംഘിച്ച ഇറാന്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു തിരിച്ചടിച്ചതെന്ന് അവര്‍ പറയുന്നു. ബുധനാഴ്ച പാക് കെയര്‍ടേക്കര്‍ വിദേശകാര്യമന്ത്രി
ജലീല്‍ അബ്ബാസ് ജിലാനി ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനെ ഫോണില്‍ വിളിച്ചിരുന്നു.