തിരുവനന്തപുരം: മുക്കോലയ്ക്കലില്‍ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ സന്തോഷ്, മനു എന്നിവരെയാണ് ഷാഡോ പോലീസ് പിടികൂടിയത് . ജൂണ്‍ 29 ന് തൃശ്ശൂരില്‍ നിന്നും സ്വര്‍ണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെ യാണ് ബിജുവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത് .
തൃശൂരിലെ മൊത്തവ്യാപര സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആഭരണങ്ങളുമായി രാവിലെ ഗുരുവായൂര്‍ എക്‌സ്പ്രസില്‍ ബിജു തമ്ബാനൂരിലെത്തി . റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാറില്‍ വീട്ടിലേക്ക് പോകും വഴി മറ്റൊരു കാറില്‍ എത്തിയ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി ബിജുവിനെ ആക്രമിച്ച ശേഷം സ്വര്‍ണ്ണം കവരുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം സ്ഥലത്തു നിന്നും കടന്നുകളഞ്ഞു . പിന്നീട് അക്രമികള്‍ സഞ്ചരിച്ച കാര്‍ നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.