വ്യാജ ബിരുദക്കേസില്‍ നിഖില്‍ തോമസിന് ജാമ്യം

ആലപ്പുഴ: വ്യാജ ബിരുദക്കേസില്‍ എസ്‌എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജൂണ്‍ 23നാണ് നിഖില്‍ തോമസ് അറസ്റ്റിലായത്.

കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബികോം സര്‍ട്ടിഫിക്കറ്റുമായി കേരള സര്‍വകലാശാലയുടെ കീഴിലുള്ള കായംകുളം കോളജില്‍ എംകോം പ്രവേശനം നേടിയെന്ന് കണ്ടെത്തിയതോടെയാണ് നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്ന് സംശയമുയര്‍ന്നത്.

കേരള സര്‍വകലാശാലയില്‍ ബികോം പഠിക്കുന്ന സമയത്തുതന്നെയാണ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്.

Related posts

Leave a Comment