വ്യാജരേഖയില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും വരെ ; തുടര്‍നട

കൊച്ചി: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജരേഖയുണ്ടാക്കിയ കേസില്‍ തുടര്‍നടപടിയെടുക്കുക അഗളി പോലീസ്.

എറണാകുളത്തും പാലക്കാടുമായി രണ്ടു പരിധിയില്‍ പെട്ട പ്രശ്‌നമാണെങ്കിലും കുറ്റകൃത്യം നടന്നത് അഗളിയായതിനാല്‍ രേഖ പരിശോധിച്ച്‌ തുടര്‍ നടപടി

എടുക്കുക അഗളി പൊലീസാകും.

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മഹാരാജാസ് കോളേജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി

ഹാജരാക്കിയത്.

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും വരെ വ്യാജരേഖയില്‍ ഉണ്ടായിരുന്നു.

അതേസമയം കോളേജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നത്.

അതിനിടയില്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ ഉണ്ടാക്കിയെടുത്ത വ്യാജരേഖ ഉപയോഗിച്ച്‌ കാസര്‍കോടും, പാലക്കാടും ഗസ്റ്റ് ലക്ചറായി നിയമനത്തിന്

ശ്രമിച്ചെന്ന ആരോപണത്തിലും പരാതി നല്‍കണോ എന്ന കാര്യത്തില്‍ മഹാരാജാസ് കോളേജ് ഇന്ന് തീരുമാനമെടുക്കും.

പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ്

കോളേജില്‍ വിവരം അറിയിക്കുകയായിരുന്നു.

Related posts

Leave a Comment