കൊച്ചി: വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. നേരത്തേ പനമ്ബിള്ളി നഗറില്‍നിന്ന് കടവന്ത്രയിലേക്ക് മമ്മൂട്ടി താമസം മാറിയിരുന്നു. ഇതേതുടര്‍ന്ന് പനമ്ബിള്ളി നഗറിലെ വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേര് ഇല്ലാത്തതാണ് വോട്ടില്ലാതിരിക്കാന്‍ കാരണം.ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും വോട്ട് രേഖപ്പെടുത്താനായി മമ്മൂട്ടി എത്താറുണ്ടായിരുന്നു. ബുധനാഴ്ച വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് പട്ടികയിലില്ലെന്ന കാര്യം വ്യക്തമായത്. പനമ്ബള്ളി നഗറിലെ സ്കൂളിലാണ് എല്ലാ തിരഞ്ഞെടുപ്പിനും മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്താറുള്ളത്.
വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കും ഇത്തവണ വോട്ടില്ല
