തൃശൂര്‍ | കേരള വര്‍മ കോളജ് പ്രിന്‍സിപ്പലായിരിക്കെ പ്രഫസര്‍ എ പി ജയദേവന്‍ സമര്‍പ്പിച്ച രാജി അപേക്ഷ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പ്രഫസര്‍ ആര്‍ ബിന്ദുവിന് പകരം ചുമതലയും നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് എ പി.ജയദേവന്‍ രാജി സമര്‍പ്പിച്ചത്.
രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് വൈസ് പ്രിന്‍സിപ്പലായി ആര്‍ ബിന്ദുവിനെ നിയമിച്ചതെന്നും തന്റെ അധികാരങ്ങള്‍ കവര്‍ന്നെടുത്തെന്നുമാണ് ആക്ഷേപം. അതേ സമയം ബിന്ദുവിന്റെ നിയമനം യുജിസി മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു