മലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കാൻ ഉതകുന്ന മോഹൻലാലിൻറെ ജന്മദിനമായിരുന്നു ഇന്നലെ .അദ്ദേഹത്തിന് ആശംസകൾ നേർന്നു നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചത്. കോവിഡ് 19 വൈറസ് രണ്ടാംതരം രൂക്ഷമാകുന്ന ഈ പുതിയ സാഹചര്യത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി തയ്യാറാക്കിയ ദൃശ്യമാണ് ബ്രേക്ക് ദി ചെയിൻ വീഡിയോ.
സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പിനെ ഭാഗമായുള്ള ഡിജിറ്റൽ ഗ്രാഫിക്സ്കൾക്ക് പിന്നിൽ ഒരുകൂട്ടം ചെറുപ്പക്കാരാണ്. റെസ്പുട്ടിൻ ഡാൻസ് മുതൽ ദൃശ്യം സിനിമയെ ആസ്പദമാക്കിയുള്ള ഗ്രാഫിക്സ് വരെ സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ അഭിമാനത്തിന്റെ നെറുകയിലാണ് തിരുവന്തപുരത്തെ യുവസംഘം. കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധ സന്ദേശവുമായി സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന ഡിജിറ്റൽ ഗ്രാഫിക്സുകൾ ഈ യുവ സംഘത്തിന്റെ അധ്വാന ഫലമാണ്. മൂന്ന് വർഷം മുൻപ് ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ ആയിരുന്ന അഞ്ചു പേർ ചേർന്നാണ് വഴുതക്കാടുള്ള tenPoint എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. വൈകാതെ tenPoint കേരളം ചർച്ച ചെയ്‌ത ക്രിയാത്മകതയുടെ വേദിയായി. ബ്രേക്ക് ദി ചെയ്ന്റ ഭാഗമായി 4000 ത്തോളം ഡിജിറ്റൽ ഗ്രാഫിക്സ്കളാണ് സംഘം ഒരുക്കിയത്. കോവിഡ് പ്രതിരോധങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്ന ഡിജിറ്റൽ ട്രാഫിക്സ്സുകൾ ഒരുക്കുന്നതിന് പണിപ്പുരയിലാണ് ഇവർ.