വൈദ്യുതി വാങ്ങല്‍: ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പുനഃസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷനോട് സര്‍ക്കാര്‍

തിരുവനന്തപുരം: പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നതുമായിബന്ധപ്പെട്ട ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പുനഃസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടും.

മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്. വൈദ്യുതിനിയമം ചട്ടം 108 പ്രകാരമാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

പുറമേ നിന്നുള്ള കമ്ബനികളില്‍ നിന്ന് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 450 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു കരാറുണ്ടായത്.

ഇതുപ്രകാരം 2016 മുതല്‍ വൈദ്യുതി ലഭിച്ചിരുന്നു. എന്നാല്‍ കരാറിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയില്ലെന്ന് കാണിച്ച്‌ കമ്മീഷണ്‍ ഇക്കഴിഞ്ഞ മേയിലാണ് കരാര്‍ റദ്ദാക്കിയത്.

ഇതിനു പിന്നാലെ സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധിയുമുണ്ടായിരുന്നു. കരാര്‍ റദ്ദാക്കിയതിനു പിന്നാലെ കമ്ബനികള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

കരാര്‍ റദ്ദാക്കലിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കരാര്‍ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

Related posts

Leave a Comment