വേൾഡ് റെക്കോർഡ് യൂണിയൻ പുരസ്കാരം സംവിധായകൻ രാജേഷ് തലച്ചിറയ്ക്ക്

ഏറ്റവും കൂടുതല്‍ സിറ്റ്‌കോം സംവിധാനം ചെയ്ത് മലയാള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതിന് വേള്‍ഡ് റെക്കാേര്‍ഡ്സ് യൂണിയന്‍ പുരസ്‌കാരം രാജേഷ് തലച്ചിറ്ക്ക്.

കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന അളിയന്‍സ്, ലേഡീസ് റൂം, ഫ്‌ളേവഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന സുസു എന്നീ പരമ്പരകളിലൂടെയാണ് രാജേഷ് തലച്ചിറ ഈ നേട്ടം കൈവരിച്ചത്.

തിരുവനന്തപുരം വി ജെ ടി ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വേള്‍ഡ് റെക്കോര്‍ഡുകള്‍ വിതരണം ചെയ്തു.

സംവിധായകന്‍ രാജേച്ച് തലച്ചിറയും, കൗമുദി ടിവിയ്ക്കു വേണ്ടി ചീഫ് പ്രൊഡ്യൂസര്‍ എന്റര്‍ടെയ്ന്‍മെന്റ് രാംജി കൃഷ്ണന്‍ ആര്‍,

ഫ്ളവേഴ്സ് ടി വിയ്ക്കു വേണ്ടി ചീഫ് മാനേജര്‍ രജീഷ്  സുഗുണനും റെക്കോര്‍ഡുകള്‍ ഏറ്റു വാങ്ങി.

ഏഷ്യ ബുക്ക് ഒഫ് റെക്കോര്‍ഡ്സ്, ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡ്സ്, വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന്‍ എന്നീ മൂന്ന് റെക്കോര്‍ഡുകള്‍ ആണ് ഈ സിറ്റ്‌കോമുകളിലൂടെ രാജേഷ് തലച്ചിറ കരസ്ഥമാക്കിയത്.

Related posts

Leave a Comment