തൃശൂർ : മോട്ടർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ നാളെ മുതൽ പിഴ ഈടാക്കാൻ തുടങ്ങാനിരിക്കെ വേഗപരിധിയുടെ പേരിൽ സാങ്കേതികക്കുരുക്ക്.
ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത്.
2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും.
സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും.
കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ദേശീയ, സംസ്ഥാനപാതകളിലടക്കം മോട്ടർ വാഹന വകുപ്പ് 726 എഐ (നിർമിത ബുദ്ധി) ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്.
ഈ ക്യാമറകൾക്കു പുറമേ അമിത വേഗക്കാരെ പിടികൂടാൻ ദേശീയ, സംസ്‌ഥാനപാതകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള മറ്റു നിരീക്ഷണ ക്യാമറകളും പിഴയീടാക്കുന്നത് ജിഒപി20/2014 എന്ന സർക്കാർ വിജ്ഞാപന പ്രകാരമാണ്.
ഇതുപ്രകാരം നാലുവരിപ്പാതകളിൽ കാറുകളുടെ പരമാവധി വേഗപരിധി 90 കിലോമീറ്ററാണ്. എന്നാൽ, കേന്ദ്ര വിജ്ഞാപന പ്രകാരം നാലുവരിപ്പാതകളിൽ 100 കിലോമീറ്ററാണു വേഗപരിധി.
ഇരുചക്രവാഹനങ്ങൾക്കു നാലുവരിപ്പാതകളിൽ 80 കിലോമീറ്റർ വേഗമാർജിക്കാൻ കേന്ദ്ര വിജ്ഞാപനത്തിൽ അനുവാദമുള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 70 കിലോമീറ്റാണു വേഗപരിധി.
ചരക്കു വാഹനങ്ങൾക്കു കേന്ദ്ര വിജ്ഞാപനത്തിൽ 80 കിലോമീറ്റർ വേഗമാർജിക്കാൻ കേന്ദ്ര വിജ്ഞാപനത്തിൽ അനുവാദമുള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 70 കിലോമീറ്റാണു വേഗപരിധി.
ചരക്കു വാഹനങ്ങൾക്കു കേന്ദ്ര വിജ്ഞാപനത്തിൽ 80 കിലോമീറ്റർ വരെ വേഗപരിധി ഉള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 65 കിലോമീറ്ററാണ്.
ഈ വേഗപരിധി ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകൾ പിഴയടച്ചു വലയുമ്പോഴും പുതുക്കിയ വിജ്ഞാപനമിറക്കി ആശയക്കുഴപ്പം നീക്കാൻ നടപടിയായിട്ടില്ല.
വേഗപരിധി സംബന്ധിച്ചു പാതകളിൽ ഡിജിറ്റൽ അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതു നടപ്പാക്കുന്നതിനു മുൻപേയാണു പിഴയിട്ടു തുടങ്ങുന്നത്.