വെല്ലൂര്‍ ജില്ലയിലെ ആന്ധ്ര- തമിഴ്​നാട്​ അതിര്‍ത്തിയില്‍ രണ്ടിടങ്ങളില്‍ റോഡിന്​ കുറുകെ മതില്‍കെട്ടിയത്​ വിവാദമാവുന്നു

ചെന്നൈ: വെല്ലൂര്‍ ജില്ലയിലെ ആന്ധപ്രദേശ്​- തമിഴ്​നാട്​ സംസ്​ഥാനതിര്‍ത്തിയില്‍ രണ്ടിടങ്ങളിലായി റോഡിന്​ കുറുകെ മതില്‍ നിര്‍മിച്ചു. വെല്ലൂര്‍ ജില്ല കലക്​ടര്‍ എ.ഷണ്‍മുഖസുന്ദരത്തി​​െന്‍റ ഉത്തരവിനെ തുടര്‍ന്നാണ്​ മാത്താണ്ഡകുപ്പത്തിലെ സൈനഗുണ്ട, പൊന്നൈ എന്നീ രണ്ട്​ ചെക്​പോസ്​റ്റുകളില്‍ റോഡിന്​ കുറുകെ അഞ്ചടി ഉയരത്തില്‍ മതില്‍കെട്ടിപ്പൊക്കിയത്​.

അതേസമയം സേര്‍ക്കാട്​, പാത്താലപള്ളി ഉള്‍പ്പെടെ നാല്​ അതിര്‍ത്തി ചെക്​പോസ്​റ്റുകള്‍ തുറന്നിടുമെന്നും അധികൃതര്‍ അറിയിച്ചു. തമിഴ്​നാട്ടിലെ വെല്ലൂര്‍ ജില്ലയും ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലകളും അതിര്‍ത്തി പങ്കിടുന്ന അന്തര്‍ സംസ്​ഥാന പാതകളാണ്​ അടച്ചത്​. മതില്‍ നിര്‍മാണത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ശക്തിയായി പ്രതിഷേധിച്ചു. അതേസമയം പ്രസ്​തുത നടപടി അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്നാണ്​ വെല്ലൂര്‍ കലക്​ടര്‍ അറിയിച്ചത്​.

Related posts

Leave a Comment