വെനസ്വേലയില്‍ മഡുറോ മൂന്നാം തവണയും പ്രസിഡന്റ് പദത്തിലേക്ക്; ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം

കാരകാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളാസ് മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു.

റീപോളിങ്ങിന്റെ വോട്ടെണ്ണല്‍ 80 ശതമാനം കടന്നപ്പോള്‍ തന്നെ മഡുറോ ഭൂരിപക്ഷം കടന്നിരുന്നു. മൂന്നാം തവണയാണ് മഡുറോ വെനസ്വേലൻ പ്രസിഡന്റ് പദത്തിലെത്തുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചു.

എതിർ സ്ഥാനാർഥിയായ എഡ്മുണ്ടോ ഗോണ്‍സാലസിൻ 44.02 ശതമാനം വോട്ടാണ് നേടിയത്. പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള ഗോണ്‍സാലസിൻ ഞായറാഴ്ച വൈകിട്ട് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് ഗോണ്‍സാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയില്‍ എക്സിറ്റ് പോളുകള്‍ക്ക് വിലക്കുണ്ട്.

അർജന്റീന, അല്‍ജീരിയ എന്നിവിടങ്ങളിലെ മുൻ വെനസ്വേലൻ അംബാസഡറായിരുന്നു ഗോണ്‍സാലസിൻ. സാമ്ബത്തിക പ്രതിസന്ധിയടക്കം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. 25 വർഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച്‌ രാജ്യത്തെ സാമ്ബത്തിക നില തിരിച്ചുപിടിക്കുമെന്നായിരുന്നു വാഗ്‌ദാനം. കാൻസർ ബാധിതനായിരുന്ന ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു പിന്നാലെ 2013ലാണ് മഡുറോ അധികാരത്തിലെത്തിയത്.

Related posts

Leave a Comment