സോളാപൂര്‍ (മഹാരാഷ്ട്ര) : 1993-ല്‍ പ്രശസ്ത സംവിധായകന് ഭരതന് സംവിധാനം ചെയ്ത വെങ്കലം ചിത്രത്തെ അനുസ്മരിപ്പിക്കുന്ന കഥ പോലെ മുംബൈയില്‍ ഒരു വിവാഹം.
ചിത്രത്തില്‍ സഹോദരന്മാര് ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതായിരുന്നു പ്രമേയമെങ്കില്‍ ഇവിടെ മുംബൈയില്‍ നിന്നുള്ള ഐ.ടി. പ്രഫഷണലുകളായ ഇരട്ട സഹോദരിമാര്‍. ഒരു യുവാവിനെ തന്നെ വിവാഹം കഴിച്ചതാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലയിലാണ് വിവാഹം നടന്നതെന്നു പോലീസ് അറിയിച്ചു.
എന്നാല്‍ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അക്ലുജ് പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 494 (ഭാര്യയോ, ഭര്‍ത്താവോ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിക്കുക) അനുസരിച്ച് വരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
36 വയസുള്ള ഇരട്ട സഹോദരിമാരെ ഇയാള്‍ വിവാഹം കഴിച്ചുവെന്നാണ് പരാതി.
എന്നാല്‍ ഇരട്ട സഹോദരിമാരുടെ കുടുംബവും വരന്റെ കുടുംബവും വിചിത്രമായ വിവാഹത്തിന് അനുമതി നല്‍കിയിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് വധുമാരുടെ പിതാവ് മരിച്ചു. തുടര്‍ന്ന് അമ്മയോടൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
Twin sisters From Mumbai,got married to the same man in Akluj in Malshiras taluka of Solapur district in #maharashtra#maharashtranews#twinsisters #Mumbai #Viral #ViralVideos #India #Maharashtra pic.twitter.com/d52kPVdd5t
— Siraj Noorani (@sirajnoorani) December 4, 2022