തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പാലോടാണ് സംഭവം.നാസിലയാണ് മരിച്ചത്.
നാസില ബീഗം ആണ് മരിച്ചത്.
വീടിനുള്ളിലെ കുളിമുറിയിലാണ് നാസിലയുടെ മൃതദേഹം കിടന്നത്. നാസിലയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. ഭര്‍ത്താവ് അബ്ദുള്‍ റഹീമാണ് നാസിലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ഇയാള്‍ ഒളിവിലാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇയാള്‍. അമിത മദ്യപാനിയായ അബ്ദുള്‍ റഹീം ചികിത്സയിലായിരുന്നുവെന്നും ഇതിനു ശേഷം ഇയാള്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും പോലീസ് അറിയിച്ചു. അബ്ദുള്‍ റഹീമിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി.