കല്‍പറ്റ: അന്തരിച്ച രാജ്യസഭാംഗം എം.പി. വീരേന്ദ്രകുമാറിെന്റ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം ഉറപ്പു വരുത്താനുള്ള മുന്‍ കരുതലിെന്റ ഭാഗമായാണ് നിയന്ത്രണങ്ങള്‍. കല്‍പറ്റ പുളിയാര്‍മലയിലുള്ള വസതിയിലാണ് പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും നടക്കുക. ഭൗതിക ശരീരം കാണാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതും, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കേണ്ടതുമാണ്.
വീരേന്ദ്രകുമാറിെന്റ വേര്‍പാട്: പൊതുദര്‍ശനം ജില്ലാ ഭരണകൂടത്തിെന്റ മാര്‍ഗനിര്‍ദേശങ്ങളുനുസരിച്ച്
