വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം, സംസ്‌കാരം സ്വവസതിയില്‍ വൈകിട്ട് അഞ്ചിന്

കോഴിക്കോട്: ഇന്നലെ അന്തരിച്ച രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമാ എം.പി.വീരേന്ദ്രകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ചാലപ്പുറത്തെ വസതിയിലുള്ള ഭൗതിക ശരീരം പതിനൊന്നുമണിയോടെ ജന്മദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചിന് കല്‍പ്പറ്റയിലെ വീട്ടുവളപ്പില്‍ ഒദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം. ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി പതിനൊന്നരയ്ക്ക് സ്വകാര്യ ആശുപ്രത്രിയില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്കാരികരംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാര്‍. എച്ച്‌.ഡി. ദേവ ഗൗഡ, ഐ.കെ. ഗുജ്റാള്‍ എന്നിവരുടെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്കാരങ്ങളും ലഭിച്ചു. പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും അദ്ദേഹത്തിന്റെ രചനകളുടെ പ്രമേയമായി. മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയില്‍ മാദ്ധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. പാവങ്ങള്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ യഥാര്‍ത്ഥ ദേശസ്നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു .

Related posts

Leave a Comment