പന്തളം: സോഷ്യല്‍ മീഡിയയില്‍ ബിജെപി സംഘപരിവാറിന് അനുകൂലമായി പ്രതികരിക്കുന്ന പരിചിത മുഖമാണ് ശ്രീജിത്ത് പന്തളം. ഇദ്ദേഹത്തിന്റെ പല വീഡിയോകളും പലപ്പോഴും വിവാദവും ആയിട്ടുണ്ട്. ഇതില്‍ മിക്കതും സിപിഎം അണികള്‍ ആണ് ചെയ്യുന്നത് എന്നാണ് ശ്രീജിത്തിന്റെ ആരോപണം. ശ്രീജിത്തിന്റെ പേരില്‍ വ്യാജ പേജുകളും പ്രൊഫൈലുകളും ഉണ്ടാക്കി പോസ്റ്റുകള്‍ ഇടുന്നതും ഇവരുടെ പതിവാണ്.
ഇതിനെതിരെ നിരവധി തവണ നിയമ നടപടികള്‍ സ്വീകരിച്ചെങ്കിലും ഗുണം ഉണ്ടായില്ലെന്നും ശ്രീജിത്ത് പറയുന്നു. ശ്രീജിത്തിന്റെ പ്രൊഫൈല്‍ വെരിഫൈഡ് ആണ്. എന്നാല്‍ പേജ് വെരിഫൈഡ് അല്ല. അതിനാല്‍ പേജ് എന്ന നിലയിലാണ് ഇപ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തന്നെ പരാതിയുടെ കോപ്പി സഹിതം പോസ്റ്റുകള്‍ ചെയ്തിട്ടുമുണ്ട്. 2019ല്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പോസ്റ്റുകള്‍ ഉണ്ടാക്കി അതില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകളെയും ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചില പോസ്റ്റ് പ്രത്യക്ഷപ്പെടുകയുണ്ടായി.
അന്ന് അതിനെതിരെ അദ്ദേഹത്തിന്റെ കുടുംബം അടക്കം എല്ലാവരും ചെന്ന് പത്തനംതിട്ട സൈബര്‍ സെല്ലില്‍ പരാതികൊടുകുകയും അങ്ങനെ ആ വ്യാജ പേജുകള്‍ ഒക്കെ തന്നെ സൈബര്‍ സെല്‍ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നതാണ്. ആ പേരുകളില്‍ ഒന്നില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് സ്ക്രീന്‍ഷോട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പല ഇടതുപക്ഷ/ എസ്ഡിപിഐ ഗ്രൂപ്പുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
അതില്‍ എഴുതിയിരിക്കുന്നത് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ വീണ ജോര്‍ജ് ജയിച്ചാല്‍ ശ്രീജിത്തും കുടുംബവും പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു, കഴിഞ്ഞ ദിവസം മുതല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി, ഇതിനെതിരെ പ്രതികരണവുമായി ശ്രീജിത്ത് വീഡിയോ അദ്ദേഹത്തിന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം