വീണ്ടും പ്രണയപ്പക? പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു, സൗഹൃദം അവസാനിപ്പിച്ചതിലെ പകയെന്ന് പൊലീസ്

കോട്ടയം: ചങ്ങനാശ്ശേരി കറുകച്ചാലില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാമ്ബാടി കുറ്റിക്കല്‍ സ്വദേശിനിക്കാണ് കുത്തേറ്റത്.

കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ഇടതുകൈയ്ക്ക് കുത്തേറ്റ പെണ്‍കുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറി. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

കേസില്‍ പാമ്ബാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കത്രിക കൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇടതുകൈയിലെ തള്ളവിരലിനാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല.

പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണ് അഖില്‍. സൗഹൃദം അവസാനിപ്പിച്ചതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അഖില്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ സുഹൃത്തിനൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു പെണ്‍കുട്ടി. ഇതറിഞ്ഞ യുവാവ് ഇവിടെ എത്തി ആക്രമിക്കുകയായിരുന്നു.

Related posts

Leave a Comment