വീണ്ടും നരബലി ശ്രമം;യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മന്ത്രവാദിയെയും ഇടനിലക്കാരിയെയും തെരഞ്ഞ് പൊലീസ്

പത്തനംതിട്ട: നരബലി ശ്രമത്തില്‍ നിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവല്ല കുറ്റപ്പുഴയിലാണ് സംഭവം.

കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഒരു സ്വകാര്യ ചാനലാണ് വിവരം പുറത്തുവിട്ടത്.

ഡിസംബര്‍ എട്ടിന് അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്യാം എന്നപേരില്‍ അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്.

ആഭിചാര കര്‍മ്മത്തിനിടെ വാളെടുത്ത് തന്നെ ബലി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞതായും യുവതി പറഞ്ഞു. തക്കസമയത്ത് അമ്പിളിയുടെ ഒരു ബന്ധു പൂജനടന്ന വീട്ടിലെത്തിയതോടെയാണ് നരബലിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച്‌ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment