വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു; അമ്മ ഖലീല അസ്റ്റില്‍, മകന്‍ ഒളിവില്‍

എറണാകുളം: വീട്ടില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍.

കൊച്ചി എളങ്കുന്നപ്പുഴയിലാണ് സംഭവം. എക്സൈസ് കോസ്റ്റല്‍ പോലീസ് നടത്തിയ പരിശോധനയില്‍ എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെ പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ ഖലീല രണ്ടാം പ്രതിയും മകന്‍ രാഹുല്‍ ഒന്നാം പ്രതിയുമാണെന്ന് എക്സൈസും പോലീസ് പറഞ്ഞു. മകന്റെ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഖലീലയു‌ടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരുടെ മകന്‍ രാഹുല്‍ നേരത്തെയും നിരവധി കേസുകളിലെ പ്രതിയാണ്.

രാഹുല്‍ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചില്‍ തുടര്‍ന്ന്കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Comment