വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000രൂപ പദ്ധതിക്ക് തുടക്കം, എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്ത് സ്റ്റാലിന്‍

ചെന്നൈ: വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍.

മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ സി പന്‍ അണ്ണാദുരയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ ‘എന്നാണ് പദ്ധതിയുടെ പേര്. അണ്ണാദുരൈയുടെ ജന്മനാടായ കാഞ്ചീപുരത്തു വെച്ചു നടന്ന പരിപാടിയില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാര്‍ക്ക് എ.ടി.എം കാര്‍ഡ് വിതരണം ചെയ്തു.

വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുളള 1,06,50,000 വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 1.63 കോടി ആളുകളാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിത്.

Related posts

Leave a Comment