വി. കെ ഇബ്രാഹിംകുഞ്ഞിന്‍റെ മെഡിക്കല്‍ പരിശോധനയ്ക്കായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിശ്ചയിച്ചു;മെഡിക്കല്‍ ബോര്‍ഡ് ചൊവ്വാഴ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാനുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിശ്ചയിച്ചു. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ പാനലിലുണ്ട്.

നേരത്തെ, വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാനുള്ള മെഡിക്കല്‍ ബോര്‍ഡിന്‍റെ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയെ നിശ്ചയിച്ചിരുന്നു. ജനറല്‍ ആശുപത്രിയിലെ 5 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ബോര്‍ഡ് അംഗങ്ങളാണ്. സംഘം ഇന്ന് ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മെഡിക്കല്‍ ബോര്‍ഡ് ചൊവ്വാഴ്ച രാവിലെ 11ന് മുമ്ബ് കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി കോടതിയില്‍ സമര്‍പ്പിക്കും മുമ്ബ് കിട്ടണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം ജഡ്ജി തള്ളിയിരുന്നു.

Related posts

Leave a Comment