വി എം സുധീരന്‍ രാജിവച്ചു: പ്രവര്‍ത്തകനായി തുടരും, നേതൃത്വങ്ങളോട് കടുത്ത അതൃപ്തി

തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ്​ നേതാവുമായ വി.എം.സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു. നേതൃത്വങ്ങളോടുള്ള കടുത്ത അതൃപ്തിയെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.
പ്രസിഡന്‍റ്​ കെ.സുധാകരന്​ രാജി​ക്കത്ത്​ കൈമാറികൊണ്ടായിരുന്നു രാജി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിനെ വീണ്ടും വലിയ പ്രതിസന്ധികളിലേക്കാണ് ഈ രാജി നയിക്കുന്നത്. ഇതിനോടകം തന്നെ 11 നേതാക്കളാണ് പാര്‍ട്ടി വിട്ടു പുറത്തു പോയിട്ടുള്ളത്.

കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നടന്ന പൊട്ടിത്തെറികളുടെ ഭാഗമാണ് രാജിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന്​ ​വി എം സുധീരന്‍ സുധാകരനെ ഫോണില്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്‌.

അതേസമയം, രാജി വച്ചെങ്കിലും കോണ്‍ഗ്രസിന്‍റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്ന്​ വി.എം.സുധീരന്‍ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ സുധീരന്​ കടുത്ത അതൃപ്​തിയുണ്ടെന്നും, പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കാത്തതാണ് കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Related posts

Leave a Comment