കുവൈത്ത് സിറ്റി: അധിനിവേശകാലത്ത് ജീവന് വെടിഞ്ഞവരുടെയും കാണാതായവരുടെയും ഓര്മ പുതുക്കി കുവൈത്ത് 29ാം വിമോചന ദിനം ആചരിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതൊയായിരുന്നു വിമോചന ദിനാചരണം.
അതേസമയം, രാജ്യത്തിന് പുറത്ത് താമസിക്കുന്ന കുവൈത്തികളും എംബസികളും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ കുവൈത്തി പതാകയണിഞ്ഞപ്പോള് ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് കുവൈത്തികളായിരുന്നു. കുവൈത്തിലെ സാംസ്കാരിക പരിപാടികളും അരങ്ങേറി.
കുവൈത്തികള്‍ക്കായി മാളുകളില്‍ ഒാഫറുകള്‍ ഒരുക്കിയിരുന്നു. ഇതിന് പുറമെ യു.എ.ഇ, ന്യൂയോര്‍ക്, ബേണ്‍, സൗദി, ലണ്ടന്‍, പാകിസ്താന്, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളിലെ കുവൈത്ത് എംബസികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
കുവൈത്തില്‍ ഒൗദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയതിനൊപ്പം വിവിധ സംഘടനകളും സ്കൂളുകളും പരിപാടികളില്‍നിന്ന് പിന്മാറിയിരുന്നു. ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
പിക്നിക്കുകളും സാംസ്കാരിക പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും ആഘോഷത്തിന് പദ്ധതിയിട്ടിരുന്നു.
എന്നാല്‍, എല്ലാം തകിടംമറിച്ച് കോവിഡിെന്റ രംഗപ്രവേശനം. ഇറാഖ് അധിനിവേശത്തില്‍നിന്ന് മോചിതമായതിെന്റ സ്മരണക്കായാണ് വിമോചനദിനം ആചരിക്കുന്നത്.
വിമോചന ദിനം ആഘോഷമാക്കി മറുനാട്ടുകാര്‍
