വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനായി, മകന്റെ ചിത്രം പങ്കുവെച്ച്‌ താരം

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ആണ്‍കുഞ്ഞ് പിറന്നു. ആദ്യത്തെ കണ്‍മണിയെ വരവേറ്റതിന്റെ സന്തോഷം താരം തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്.

ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന അടിക്കുറിപ്പില്‍ ആശുപത്രിയില്‍ നിന്നുള്ള മകന്റെ ചിത്രവും വിഷ്ണും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ തനിക്ക് മകനെ സമ്മാനിച്ചതിന് ഭാര്യയോട് നന്ദി പറയാനും വിഷ്ണു മറന്നില്ല. ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി എന്‍റെ സ്നേഹമേ എന്നാണ് താരം കുറിച്ചത്. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, മണികണ്ഠന്‍ രാജന്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്.

Related posts

Leave a Comment