വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ BR 91 ലോട്ടറി ഫലം (Vishu Bumper BR 91 Lottery Result) പ്രസിദ്ധീകരിച്ചു.

ഉച്ചകഴിഞ്ഞു രണ്ടുമണിക്കാണ് നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാനമായ 12 കോടി രൂപ VE 475588 എന്ന ടിക്കറ്റിനു ലഭിച്ചു.

ആകെ 10 സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.ഭാഗ്യക്കുറി വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്ട‍ർ രാജ്കപൂറിൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി ലാൽ കൃഷ്ണ നറുക്കെടുപ്പ് പരിശോധനാ സമിതിയുടെ ജഡ്ജിങ് പാനൽ ചെയർമാനായി.

തിരുവനന്തപുരം കോർപറേഷൻ കൗൺസില‍ർമാരായ രാഖി രവികുമാർ, ജോൺസൻ ജോസഫ്, അഡ്വ. എൻ അനിൽകുമാ‍‍ർ, കേരള സംഗീത നാടക അക്കാദമി

എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ഐലം ഉണ്ണികൃഷ്ണൻ എന്നിവ‍രാണ് നറുക്കെടുപ്പ് പരിശോധനാ സമിതിയിലെ അംഗങ്ങൾ.

Related posts

Leave a Comment